കൊച്ചി: കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനു ജയം. ചൊവ്വാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ കോവളം എഫ്.സി.യെ ബ്ലാസ്റ്റേഴ്‌സ് തകർത്തു (4-1). ഒരു ഗോളിനുപിന്നിൽ നിന്ന ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചുവരവ്. വി.എസ്. ശ്രീകുട്ടൻ, നഓറം ഗോബിന്ദാഷ് സിങ്, സുരാഗ് ഛേത്രി, ഒ.എം. ആസിഫ് എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഷെറിൻ ജെറോം കോവളത്തിന്റെ ഗോൾ നേടി. അവസാന മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് സെമിയിൽ എത്തിയേക്കും.