: ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തിൽ ടോസ് സഞ്ജുവിന് അനുകൂലമായിരുന്നു. സഞ്ജുവാണ് ടോസ് ഇട്ടത്. ഇതിനുശേഷം ആ കോയിൻ സഞ്ജു കീശയിലിടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

മാച്ച് റഫറി മനു നയ്യാർ കോയിൻ തിരിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും അത് അവഗണിച്ച് സഞ്ജു അത് കീശയിലിടുകയായിരുന്നു. ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിന്റെ ഓർമയ്ക്കാണ് കോയിൻ കൈക്കലാക്കിയത്. ഈ കോയിൻ തനിക്ക് തരുമോ എന്ന് മാച്ച് റഫറിയോട് ചോദിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ലെന്ന് മത്സരശേഷം സഞ്ജു പറഞ്ഞു.