ടോക്യോ: ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ തോൽവിയോടെ തുടക്കം. ആദ്യ കളിയിൽ ഇന്ത്യയെ ബഹ്‌റൈൻ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചു (27-25, 25-21, 25-21). പൂളിലെ മറ്റൊരു കളിയിൽ ജപ്പാൻ ഖത്തറിനെ കീഴടക്കി (25-20, 25-23, 25-21). തിങ്കളാഴ്ച ഇന്ത്യ ഖത്തറിനെ നേരിടും.