ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ആർ.പി. സിങ്ങിന്റെ പിതാവ് ശിവപ്രസാദ് സിങ് കോവിഡ് ബാധിച്ച് മരിച്ചു. ലഖ്‌നൗവിലെ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് ശിവപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അച്ഛന് സുഖമില്ലാത്തതിനാൽ ആർ.പി. സിങ് ഐ.പി.എൽ. കമന്ററി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.