ചെന്നൈ: മൂന്നുവട്ടം ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന വേണുഗോപാല്‍ ചന്ദ്രശേഖര്‍ (63) കോവിഡ് ബാധിച്ച് മരിച്ചു. കളിക്കാരനായും പരിശീലകനായും ശ്രദ്ധേയനായിരുന്നു. ദേശീയ ചാമ്പ്യന്‍മാരായ ജി. സത്യന്‍, എസ്. രാമന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ കോച്ചായിരുന്നു. അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1984-ല്‍, മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ ചന്ദ്രശേഖറിന് കാല്‍മുട്ടില്‍ ശസ്ത്രക്രിയ വേണ്ടിവന്നു. ശസ്ത്രക്രിയ അദ്ദേഹത്തിന് തീരാദുരിതം നൽകി. ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടു. നടക്കാനും പ്രയാസമായി. ആശുപത്രിക്കെതിരേ കേസ് നടത്തി ജയിച്ചു. ആരോഗ്യസ്ഥിതി മോശമായിട്ടും പരിശീലകജോലി അദ്ദേഹം തുടര്‍ന്നിരുന്നു.