* യൂറോകപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ടൂർണമെന്റിലെ ആദ്യഗോൾ സെൽഫ് ഗോളാകുന്നത്. ഇറ്റലിക്കെതിരേ തുർക്കിയുടെ മെറിഹ് ഡെമിറാലിന്റെ പേരിലാണ് സെൽഫ് ഗോൾ

* ഇറ്റലിക്കുവേണ്ടി യൂറോകപ്പിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി ജിയാൻ ലുജി ഡൊണ്ണരുമ്മ (22 വർഷം 106 ദിവസം).

* അവസാനം കളിച്ച ഒമ്പത് മത്സരത്തിലും ഇറ്റലി ഗോൾ വഴങ്ങിയിട്ടില്ല. 1989 നവംബർ മുതൽ 1990 ജൂൺ വരെ ഗോൾ വഴങ്ങാതെ പത്തു മത്സരം പിന്നിട്ടതാണ് ടീമിന്റെ റെക്കോഡ്‌