സിഡ്‌നി: ഡിസംബർ 17-ന് തുടങ്ങുന്ന ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ മുൻനിര ബാറ്റ്‌സ്മാൻ മാർകസ് ഹാരിസിനെ ഉൾപ്പെടുത്തി. വിൽ പുകോവ്‌സ്കി പരിക്കുകാരണം പുറത്തായതോടെയാണ് ഹാരിസിനെ ടീമിലെടുത്തത്. പരിക്കിലുള്ള ഡേവിഡ് വാർണറും ഒന്നാം ടെസ്റ്റിൽ കളിക്കില്ല.