റിയോ ഡി ജനെയ്‌റോ: ബ്രസീൽ ലീഗ് ഫുട്‌ബോളിന് പ്രതിസന്ധി സൃഷ്ടിച്ച് കോവിഡ്-19 വ്യാപനം. രണ്ടാം ഡിവിഷൻ ലീഗായ സീരി ബി-യിലെ സെൻട്രൽ സ്പോർട്ടിവോ അലാഗോവാനോ ക്ലബ്ബിലെ 18 കളിക്കാർ പരിശോധനയിൽ പോസിറ്റീവായതോടെ ടീമിന്റെ മത്സരം മാറ്റി.
കളത്തിലിറങ്ങാൻ വേണ്ടത്ര ആളുകളില്ലെന്ന ക്ലബ്ബിന്റെ നിലപാടിനെത്തുടർന്നാണ് ബുധനാഴ്ചത്തെ കളി മാറ്റാൻ തീരുമാനിച്ചത്. നേരത്തെ സീ എ യിൽ ഗോയാസ്-സാവോപൗള മത്സരവും മാറ്റിയിരുന്നു. ഗോയാസിന്റെ ഒമ്പത് കളിക്കാർക്ക് കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് കിക്കോഫിന് തൊട്ടുമുമ്പാണ് മത്സരം മാറ്റിയത്. സീരിസിൽ കഴിഞ്ഞ ഞായറാഴ്ചയിലെ ഇംപെറട്രിസിന്റെ കളിയും മാറ്റിയിരുന്നു. ടീമിലെ 12 കളിക്കാർക്കാണ് രോഗബാധ.