ന്യൂഡൽഹി: ഇംഗ്ലീഷ് താരങ്ങളായ ജോണി ബെയർസ്റ്റോ, ഡേവിഡ് മാലൻ, ക്രിസ് വോക്സ് എന്നിവർ ഐ.പി.എലിൽനിന്ന് പിന്മാറി.

സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണറാണ് ജോണി ബെയർസ്റ്റോ. ഡേവിഡ് മാലൻ പഞ്ചാബ് കിങ്‌സിന്റെയും ക്രിസ് വോക്സ് ഡൽഹി ക്യാപിറ്റൽസിന്റെയും താരമാണ്.

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് കഴിഞ്ഞ് പ്രത്യേക വിമാനത്തിൽ യു.എ.ഇ. യിൽ എത്തിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതോടെ കളിക്കാർതന്നെ യാത്രമാർഗം കണ്ടെത്തേണ്ട അവസ്ഥയായി. യുഎ.ഇ.യിലെത്തി ആറുദിവസം ക്വാറന്റീനിൽ കഴിയണമെന്ന അവസ്ഥയുമുണ്ടായി. ഇതോടെയാണ് മൂന്ന് ഇംഗ്ലീഷ് താരങ്ങൾ പിൻമാറിയത്.

ഏപ്രിൽ 19-നാണ് െഎ.പി.എലിലെ രണ്ടാംഘട്ടം തുടങ്ങുന്നത്.