അബുദാബി: ഐ.പി.എൽ. ക്രിക്കറ്റിനായി ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിൽനിന്ന് യു.എ.ഇ.യിൽ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ ശർമ, ജസ്പ്രീത് ബുംറ എന്നിവർ ശനിയാഴ്ച കുടുംബസമേതം അബുദാബിയിലെത്തി. ചാർട്ടർ ചെയ്ത വിമാനത്തിലാണ് ഇവർ മാഞ്ചെസ്റ്ററിൽനിന്ന് എത്തിയത്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ വിരാട് കോലി, മുഹമ്മദ് സിറാജ് തുടങ്ങിയവർ ചാർട്ടർ വിമാനത്തിൽ ഞായറാഴ്ച ദുബായിലെത്തും.