അഞ്ചുലക്ഷം പാരിതോഷികം

തിരുവനന്തപുരം: ഒളിമ്പ്യന്‍ സാജന്‍ പ്രകാശിന് തമിഴ്‌നാടിന്റെ ആദരം. പഠിച്ചുവളര്‍ന്ന നെയ്‌വേലിയില്‍ സാജന്റെ പേരില്‍ റോഡും അഞ്ചുലക്ഷം രൂപ പാരിതോഷികവും നൽകും. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദരിക്കുന്നത്. സാജന്റെ അമ്മ മുന്‍കായികതാരമായ വി.ജെ. ഷാന്റിമോള്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാണ്. ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത തമിഴ്‌നാട് താരങ്ങളായ രേവതി വീരമണി, സി.എ. ഭവാനിദേവി എന്നിവർക്കും അഞ്ചുലക്ഷം പാരിതോഷികം നൽകും. ബ്ലോക്ക് 17-ല്‍ കാമരാജ് റോഡില്‍ ആരംഭിച്ച് ബെംഗളൂരു റോഡ് വരെയെത്തുന്ന ഒരു കിലോമീറ്ററിനടുത്ത് ദൂരം ‘ഒളിമ്പ്യന്‍ സാജന്‍ പ്രകാശ് ചാല’യാക്കും. കഴിഞ്ഞയാഴ്ച സാജന് കേരള പോലീസില്‍ അസിസ്റ്റന്റ് കമാൻഡന്റായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു.