മഡ്രിഡ്: പുതുക്കിപ്പണിത സാന്റിയാഗോ ബെർണാബ്യുവിൽ റയൽ കളിക്കാനിറങ്ങുന്നു. സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ ഞായറാഴ്ച രാത്രി 12.30-ന് സെൽറ്റ വിഗോയ്ക്കെതിരേയാണ് റയൽ അവരുടെ പ്രശസ്തമായ ഹോം ഗ്രൗണ്ടിൽ വീണ്ടും കളിക്കാനിറങ്ങുന്നത്.

2020 മാർച്ച് ഒന്നിന് ബാഴ്‌സലോണയ്ക്കെതിരായ മത്സരത്തിനുശേഷം ബെർണാബ്യുവിൽ റയൽ കളിച്ചിട്ടില്ല. സ്റ്റേഡിയം നവീകരണത്തിനായി അടച്ചു. തുടർന്ന് ആൽഫ്രഡോ ഡിസ്റ്റെഫാനോയുടെ പരിശീലന സ്റ്റേഡിയത്തിലാണ് റയൽ ഹോം മത്സരങ്ങൾ കളിച്ചിരുന്നത്.

സ്റ്റേഡിയം നവീകരണം 2022-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

30,000 കാണികൾക്ക് പ്രവേശനമുണ്ടാകും. പുതിയ സ്റ്റേഡിയത്തിൽ 81,000 പേർക്കിരിക്കാം. 4500 കോടിയോളം രൂപയാണ് നവീകരണത്തിനായി ചെലവിട്ടത്. സ്റ്റേഡിയത്തിൽ മേൽക്കൂര അടക്കം പുതുതായി നിർമിച്ചു.