മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് വേദി പരിശോധനയ്ക്കായി ഒമ്പതംഗസംഘം ഗോവയിലെത്തി. സംഘാടകരായ ഫുട്‌ബോൾ സ്പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് സംഘം മൂന്നു സ്റ്റേഡിയങ്ങളും പത്തു പരിശീലന ഗ്രൗണ്ടുകളും സന്ദർശിക്കും. ഈയാഴ്ച അവസാനത്തോടെ ഏഴാം സീസണിനുള്ള വേദി പ്രഖ്യാപിക്കുമെന്നാണ് സൂചന.

കേരളത്തെയും നടത്തിപ്പിനായി പരിഗണിച്ചിരുന്നു. എന്നാൽ, ഗോവ ആതിഥ്യം വഹിക്കാനാണ് സാധ്യത. അതേസമയം ലീഗിൽ കളിക്കുന്ന പത്തു ടീമുകളും ജേഴ്‌സി ഡിസൈൻ സംഘാടകർക്ക് സമർപ്പിച്ചു. ഓഗസ്റ്റ് 10 ആയിരുന്നു അവസാന തീയതി. ഹോം, എവേ, തേർഡ് കിറ്റ് ഡിസൈനുകളാണ് നൽകിയത്.