ന്യൂഡൽഹി: അടുത്ത മാസം യു.എ.ഇ.യിൽ തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റ് ഇന്ത്യയിലെ യുവതാരങ്ങൾക്ക് സാധ്യത തുറക്കുന്നു.

ഒരു മാസത്തോളം നീളുന്ന പരിശീലനത്തിനിടെ ബൗൾ ചെയ്യാൻ മിക്ക ടീമുകളും നെറ്റ് ബൗളർമാരെ സംഘത്തോടൊപ്പം കൊണ്ടുപോകും. ഒരു ടീമിൽ പത്തോളം നെറ്റ്ബൗളർമാർ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഓരോ ടീമിനും 24 അംഗ സംഘത്തെ യു.എ.ഇ. യിലേക്ക് കൊണ്ടുപോകാം. ഇതിനുപുറമേ നെറ്റ് ബൗളർമാരെ അനുവദിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും അവിടെ പരിശീലനത്തിന് ബൗളർമാരെ കിട്ടാത്ത സാഹചര്യമായതിനാൽ, ടീമിനൊപ്പം കൊണ്ടുപോയേ മതിയാകൂ.