മഡ്ഗാവ്: സ്പാനിഷ് പ്രതിരോധനിരതാരം ഇവാൻ ഗോൺസാലസിനെ ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ ക്ലബ്ബ് എഫ്.സി. ഗോവ സ്വന്തമാക്കി. സ്പാനിഷ് ടീമായ കൾച്ചറൽ ലിയോൺസ്‌ ക്യാപ്റ്റനാണ്.

36-കാരനായ ഗോൺസാലസ് സെൻട്രൽ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. കൾച്ചറൽ ടീമിനായി 170 മത്സരം കളിച്ചിട്ടുണ്ട്. നേരത്തേ വിദേശതാരങ്ങളായ സ്‌ട്രൈക്കർ ഇഗോർ അൻഗുലോ, വിങ്ങർ യോർഗെ ഒർട്ടിസ് എന്നിവരെ ഗോവ ടീമിലെത്തിച്ചിരുന്നു.