ലണ്ടൻ: ഗ്രീക്ക് ടീം ഒളിമ്പ്യാക്കോസിന്റെ പ്രതിരോധതാരം കോസ്താസ് സിമിക്കാസിനെ ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂൾ സ്വന്തമാക്കി. അഞ്ചുവർഷത്തേക്കാണ് കരാർ. 114 കോടിയാണ് കരാർ തുക.

ഇടതു വിങ്ബാക്കായ സിമിക്കാസ് ഗ്രീസിനായി മൂന്നു മത്സരം കളിച്ചിട്ടുണ്ട്. ഒളിമ്പ്യാക്കോസിനായി 86 മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. ആൻഡി റോബർട്സനാണ് ലിവർപൂളിന്റെ ഇടതുവിങ് ബാക്കായി കളിക്കുന്നത്. നാപ്പോളി, നീസ് ടീമുകളും സിമിക്കാസിന് പിന്നാലെയുണ്ടായിരുന്നു.