ലണ്ടൻ: മധ്യനിര താരം തോമസ് പാർട്ടിയെ സ്വന്തമാക്കാൻ അത്‌ലറ്റിക്കോ മഡ്രിഡിന് മോഹനവാഗ്ദാനം നൽകി ആഴ്‌സനൽ. ഘാന താരത്തിന് പകരം മൂന്നുപേരെ തിരികെ നൽകാമെന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് അറിയിച്ചിരിക്കുന്നത്.
അലക്സാൻഡ്രെ ലക്കാസെറ്റ്, ഹെക്ടർ ബെല്ലെറി, ലൂക്കാസ് ടോറെയ്‌റ എന്നിവരെ പാർട്ടിക്ക് പകരം നൽകാമെന്നാണ് ആഴ്‌സനലിന്റെ വാഗ്ദാനം. കൈമാറ്റ ട്രാൻസ്ഫറിൽ സ്പാനിഷ് ക്ലബ്ബിന് താത്‌പര്യമുണ്ടെന്നാണ് വിവരം.
കോവിഡ് സഷ്ടിച്ച സാമ്പത്തികബാധ്യത മൂലം ക്ലബ്ബുകൾ കളിക്കാരെ പരസ്പരം കൈമാറാൻ ശ്രമം നടത്തുന്നുണ്ട്. പുതിയ പരിശീലകൻ മൈക്കൽ അർട്ടേറ്റ ആഴ്‌സനലിൽ വലിയ അഴിച്ചുപണിക്കൊരുങ്ങുകയാണ്.