പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്‌ബോളിൽ പി.എസ്.ജി.ക്ക് വമ്പൻജയം. സ്ട്രാസ്ബർഗിനെ തോൽപ്പിച്ചു (4-1). കിലിയൻ എംബാപ്പെ (16), പാബ്ലോ സറാബിയ (27),മോയ്‌സ കീൻ (45), ലിയനാർഡോ പാരഡെസ് (79) എന്നിവർ നിലവിലെ ചാമ്പ്യന്മാർക്കായി ഗോൾ നേടി. ഡിയോൺ മോയ്‌സെ സാഹി (63) സ്ട്രാസ്ബർഗിന്റെ ഗോൾ നേടി.

32 കളിയിൽ 69 പോയന്റുമായി ലില്ലാണ് ഒന്നാമത്. 66 പോയന്റുള്ള പി.എസ്.ജി. രണ്ടാമതാണ്.