ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ക്രിസ്റ്റൽ പാലസിനെ 4-1 ന് തോൽപ്പിച്ച് ചെൽസി നാലാം സ്ഥാനത്തേക്ക് കയറി. ക്രിസ്റ്റ്യൻ പുലിസിച്ച് ഇരട്ടഗോൾ (10,78) നേടി. കെയ് ഹാവെർട്‌സ് (8), കുർട് സൗമ (30) എന്നിവർ ചെൽസിയുടെ ഗോൾ നേടി. ക്രിസ്റ്റ്യൻ ബെൻടേക്ക് (63) പാലസിന്റെ ഗോൾ നേടി.

31 കളിയിൽ 54 പോയന്റുമായാണ് ചെൽസി നാലാം സ്ഥാനത്തെത്തിയത്.