ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിൽ ബൊറൂസിയ ഡോർട്ട്മുൺഡിനും റെഡ്ബുൾ ലെയ്പ്‌സിഗിനും ജയം. ഡോർട്ട്മുൺഡ് വി.എഫ്.ബി. സ്റ്റുട്ട്ഗർട്ടിനെ തോൽപ്പിച്ചു (3-2). ജൂഡെ ബെല്ലിങ്ഹാം (47), മാർക്കോ റൂസ് (52), അൻസ്ഗർ നൗഫ് (80) എന്നിവർ ഗോൾ നേടി. സാസ കലാദ്‌സിക്ക് (17), ഡാനിയേൽ ഡിവാനി (78) എന്നിവര്‍ സ്റ്റുട്ട്ഗർട്ടിന്റെ ഗോൾ നേടി.

ലെയ്പ്‌സിഗ് വെർഡർ ബ്രെമനെ തോൽപ്പിച്ചു (4-1). അലക്‌സാണ്ടർ സോർലോത്ത് (32,41) ഇരട്ടഗോൾ നേടി. ഡാനി ഒൽമോ (23), മാർസൽ സാബിറ്റ്‌സർ (63) എന്നിവരും ഗോൾ നേടി. ബ്രെമനുവേണ്ടി മിലോറ്റ് റാഷിക്ക (പെനാൽട്ടി 61) ലക്ഷ്യം കണ്ടു. ലീഗിൽ 28 റൗണ്ട് കഴിഞ്ഞപ്പോൾ ബയേൺ മ്യൂണിക്ക് (65), ലെയ്പ്‌സിഗ് (60) ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 46 പോയന്റുള്ള ഡോർട്ട്മുൺഡ് അഞ്ചാം സ്ഥാനത്താണ്.