ലിസ്ബൺ: സന്നാഹമത്സരത്തിലെ തകർപ്പൻ ജയത്തോടെ പോർച്ചുഗൽ യൂറോകപ്പ് ഫുട്‌ബോൾ തയ്യാറെടുപ്പ് പൂർത്തിയാക്കി. ഇസ്രയേലിനെ 4-0 ത്തിന് ടീം തകർത്തുവിട്ടു. മധ്യനിരതാരം ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ കാൻസലോ എന്നിവരും സ്കോർ ചെയ്തു.