കൊൽക്കത്ത : ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിൽ ആർമി റെഡ് ടീമിന് വൻജയം. അസം റൈഫിൾസിനെ 4-1 ന് തോൽപ്പിച്ചു. ലിട്ടൻ ഷിൽ (39), ബികാഷ് ഥാപ്പ (66), സുശീൽ ഷാ (പെനാൽട്ടി 75), നോയ്‌മെയ്കാം സുരേഷ് മീത്തി (82) എന്നിവർ ആർമി ടീമിനായി ഗോൾ നേടി. സാമുജാൽ റബ (41) അസം ടീമിനായി ലക്ഷ്യം കണ്ടു.