കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബ് ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകനായി സ്പാനിഷുകാരൻ മാനുവൽ മനോള ഡയസിനെ നിയമിച്ചു. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന്റെ റിസർവ് ടീം മുൻ പരിശീലകനാണ്.

കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ പരിശീലിപ്പിച്ച ഇംഗ്ലീഷ് പരിശീലകൻ റോബി ഫൗളർ സ്ഥാനമൊഴിഞ്ഞു. ഐ.എസ്.എല്ലിൽ കഴിഞ്ഞ സീസണിൽ അരങ്ങേറിയ ഈസ്റ്റ് ബംഗാളിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. സ്പാനിഷ് ക്ലബ്ബ് ഹെർക്കുലീസിൽനിന്നാണ് ഡയസ് കൊൽക്കത്ത ക്ലബ്ബിലേക്ക് വരുന്നത്.