പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ഫൈനലിൽ അമേരിക്കൻ താരം സോഫിയ കെനിൻ പോളണ്ടിന്റെ ഇഗ സിയേറ്റക്കിനെ നേരിടും.

ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവയെ കീഴടക്കിയാണ് ഫൈനലിൽ കടന്നത് (6-4, 7-5). ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയ 21-കാരിയായ കെനിൻ രണ്ടാം ഗ്രാൻസ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ചയാണ് ഫൈനൽ. 19-കാരിയായ സിയേറ്റക് അർജന്റീനയുടെ നാദിയ പൊഡൊറോസ്കയെ കീഴടക്കിയാണ് (6-2, 6-2) ഫൈനലിലെത്തിയത്.