അമ്മാൻ: എ.എഫ്.സി. ക്ലബ്ബ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യജയം മോഹിച്ച് ഗോകുലം കേരള വനിതകൾ ബുധനാഴ്ച ഇറങ്ങും. ഇറാൻ ക്ലബ്ബ് ഷഹർദാരി സിർജാനാണ് എതിരാളി. രാത്രി 7.30-നാണ് കിക്കോഫ്.

ആദ്യകളിയിൽ ജോർദാൻ ക്ലബ്ബ് അമ്മാൻ എഫ്.സി.യോട് ഗോകുലം പൊരുതിത്തോൽക്കുകയായിരുന്നു. ലീഡ് നേടിയശേഷമാണ് മത്സരം കൈവിട്ടത്. ആദ്യകളിയിൽ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സിർജാൻ ഇറങ്ങുന്നത്.

ആദ്യമത്സരത്തിലെ പിഴവുകൾ തിരുത്തി മികച്ച കളി കാഴ്ചവെക്കാനാണ് ശ്രമമെന്ന് ഗോകുലം പരിശീലക പി.വി. പ്രിയ പറഞ്ഞു. മത്സരം ജോർദാൻ ഫുട്‌ബോൾ അസോസിയേഷന്റെ യൂട്യൂബ് ചാനലിൽ തത്സമയമുണ്ടാകും.