മാഞ്ചെസ്റ്റർ: പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഉണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ടീമിൽനിന്ന് മാറിനിൽക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കാരണം എന്തെന്ന് വ്യക്തമാക്കിയില്ല. ഈയാഴ്ച ഒടുവിൽ സ്റ്റോക്സ് ജന്മനാടായ ന്യൂസീലൻഡിലേക്ക് പോകുമെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ളണ്ട് പരമ്പരയിൽ മുന്നിലാണിപ്പോൾ. രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച തുടങ്ങും.