ന്യൂഡൽഹി: ധ്യാൻചന്ദ് ഖേൽരത്‌ന അടക്കമുള്ള കായികപുരസ്കാരങ്ങൾ നിർണയിക്കാനുള്ള ദേശീയ കായിക തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്‌കരിച്ചു. മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്, പാര അത്‌ലറ്റ് ദേവേന്ദ്ര ജജാരിയ, മുൻ വനിതാ ബോക്സിങ് താരം സരിത ദേവി എന്നിവരെ ഉൾപ്പെടുത്തി.

സുപ്രീംകോടതി മുൻ ജസ്റ്റിസ് മുകുന്ദം ശർമയാണ് കമ്മിറ്റി തലവൻ. മുൻ ഹോക്കി പരിശീലകൻ ബൽദേവ് സിങ്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അൻജും ചോപ്ര, മുൻ ഷൂട്ടിങ് താരം അഞ്ജലി ഭഗവത് എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളാണ്. അർജുന, ദ്രോണാചാര്യ തുടങ്ങിയ പുരസ്കാരങ്ങളും തീരുമാനിക്കുന്നത് കമ്മിറ്റിയാണ്.