കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം വെർണർ ഫിലാൻഡറുടെ ഇളയ സഹോദരൻ ടൈറോൺ ഫിലാൻഡർ വെടിയേറ്റു മരിച്ചു. ബുധനാഴ്ച ഉച്ചയോടെ കുടുംബവീടിന് സമീപത്താണ് സംഭവം. വെടിവെച്ചതാരെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം നടക്കുകയാണെന്നും ഇപ്പോൾ ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും ഫിലാൻഡർ വ്യക്തമാക്കി. 13 വർഷം ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിച്ച ഫിലാൻഡർ ഈവർഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു.