റോം: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ ഇഞ്ചുറി ടൈം ഗോളിൽ യുവന്റസിനെ തളച്ച് ലാസിയോ (1-1).

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ 15-ാം മിനിറ്റിൽ നേടിയ ഗോളിൽ യുവന്റസ് മുന്നിലെത്തി. എന്നാൽ 90+5 -ാം മിനിറ്റിൽ ഫിലിപ്പെ കെയ്‌സെഡോ ലാസിയോയെ ഒപ്പമെത്തിച്ചു. ഏഴ് കളിയിൽ 13 പോയന്റുമായി യുവന്റസ് മൂന്നാമതാണ്.