മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ കാഡിസിനെ തോൽപ്പിച്ച് (4-0) അത്‌ലറ്റിക്കോ മഡ്രിഡ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ജാവോ ഫെലിക്സ് ഇരട്ടഗോൾ നേടിയപ്പോൾ (8, 90) മാർക്കോസ് ലോറന്റെ (22), ലൂയി സുവാരസ് (51) എന്നിവരും ലക്ഷ്യം കണ്ടു.

ജയത്തോടെ എഴ് കളിയിൽ അല്തറ്റിക്കോയ്ക്ക് 17 പോയന്റായി. എട്ട് കളിയിൽനിന്ന് ഇത്രയും പോയന്റുള്ള റയൽ സോസിഡാഡ് രണ്ടാം സ്ഥാനത്താണ്. എഴ് കളിയിൽനിന്ന് 16 പോയന്റുമായി റയൽ മഡ്രിഡ് മൂന്നാമതുണ്ട്.

ശനിയാഴ്ച ബാഴ്‌സലോണ 5-2 ന് റയൽ ബെറ്റിസിനെ തോൽപ്പിച്ചിരുന്നു. മെസ്സി ഇരട്ടഗോൾ നേടി. അന്റോയിൻ ഗ്രീസ്മാൻ, ഒസുമാനെ ഡെംബലെ, പെഡ്രി എന്നിവരും സ്കോർ ചെയ്തു. മത്സരത്തിനിടെ യുവതാരം അൻസു ഫാത്തിക്ക് പരിക്കേറ്റത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.