ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ചെൽസിക്ക് തകർപ്പൻ ജയം. ഷെഫീൽഡ് യുണൈറ്റഡിനെ 4-1 ന് തോൽപ്പിച്ചു. ടാമി എബ്രഹാം (23), ബെൻ ചിൽവെൽ (34), തിയാഗോ സിൽവ (77), തിമോ വെർണർ (80) എന്നിവർ ഗോൾ നേടി. ഡേവിഡ് മാക് ഗോൾഡ്രിക് (9) ഷെഫീൽഡിനായി സ്കോർ ചെയ്തു.

കളിയിൽ വലിയ ആധിപത്യം പുലർത്തിയ ചെൽസി 20 ഷോട്ടുകളുതിർത്തതിൽ ഒമ്പതും പോസ്റ്റിലേക്കായിരുന്നു.

ജയത്തോടെ എട്ട് കളിയിൽ 15 പോയന്റായ ചെൽസി മൂന്നാം സ്ഥാനത്തേക്ക് കയറി. എട്ട് കളിയിൽ ഒരു പോയന്റുമായി ഷെഫീൽഡ് അവസാന സ്ഥാനത്താണ്.

അതേസമയം വെസ്റ്റ്ഹാം ഫുൾഹാമിനെ തോൽപ്പിച്ചു (1-0). തോമസ് സൗസെക് (90+1) ഗോൾ നേടി. അവസാന ഘട്ടത്തിൽ ഫുൾഹാമിന് പെനാൽട്ടി ലഭിച്ചെങ്കിലും അഡെമോള ലുക്ക്മാന്റെ പനേങ്ക കിക്ക് വെസ്റ്റ്ഹാം ഗോളി ലുക്കാസ് ഫാബിയെൻസ്കി രക്ഷപ്പെടുത്തി.