ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടം ജയിച്ച് ബയേൺ മ്യൂണിക്. നിലവിലെ ചാമ്പ്യൻമാർ ശനിയാഴ്ച ബൊറൂസ്സിയ ഡോർട്മുൺഡിനെ കീഴടക്കി (3-2). ഡേവിഡ് അലാബ (45), റോബർട്ട് ലെവൻഡോവ്‌സ്കി (48), ലിറോയ് സാനെ (80) എന്നിവർ ബയേണിനുവേണ്ടി സ്കോർ ചെയ്തു. മാർക്കോ റൂസ് (45), എർലിങ് ഹാളണ്ട് (63) എന്നിവർ ഡോർട്മുൺഡിനായി ഗോൾ നേടി. കളിയിൽ ആധിപത്യം പുലർത്തിയത് ഡോർട്മുൺഡായിരുന്നെങ്കിലും മികച്ച ആക്രമണം സംഘടിപ്പിച്ചത് ബയേണായിരുന്നു. ജയത്തോടെ ഏഴ് കളിയിൽ 18 പോയന്റായ ബയേൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. 16 പോയന്റുള്ള റെഡ്ബുൾ ലെയ്പ്‌സിഗ് രണ്ടാമതും 15 പോയന്റുമായി ഡോർട്മുൺഡ് മൂന്നാമതുമാണ്.

മറ്റൊരു കളിയിൽ ലെയ്പ്‌സിഗ് എസ്.സി. ഫ്രെയ്ബർഗിനെ കീഴടക്കി (3-0). ഇബ്രാഹിമ കോനാറ്റെ (26), മാർസെൽ സാബിറ്റ്‌സെർ (പെനാൽട്ടി 70), എയ്ഞ്ചലീന്യോ (89) എന്നിവർ ഗോൾ നേടി.