:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ സ്‌പോർട്ടിങ് ക്ലബ്ബ് ഈസ്റ്റ് ബംഗാളിന് ഇക്കുറി അരങ്ങേറ്റമാണ്. നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് കൊൽക്കത്ത ക്ലബ്ബ് ഏഴാം സീസണിൽ ബെർത്തുറപ്പിച്ചത്. ഇന്ത്യൻ ഫുട്‌ബോളിൽ നേട്ടങ്ങളുടെ ചരിത്രം ഏറെയുള്ള ക്ലബ്ബ് സൂപ്പർ ലീഗിലും അതാവർത്തിക്കാൻ തയ്യാറെടുക്കുന്നു.

ക്ലബ്ബ് മൂല്യം: 45.20 കോടി

ശരാശരി പ്രായം: 27.6

മൂല്യമേറിയ താരം: ആന്റണി പിൽകിങ്ടൺ 4.99 കോടി

പരിശീലകൻ: റോബി ഫൗളർ

ഇഷ്ട ഫോർമേഷൻ: 3-4-2-1

വിദേശതാരങ്ങൾ: ആരോൺ അമാദി ഹോളോവെ (മുന്നേറ്റം) മാത്തി സ്റ്റെയ്ൻമാൻ, ജാക്വസ് മക്‌ഹോമ, ആന്റണി പിൽകിങ്ടൺ (മധ്യനിര) സ്‌കോട്ട് നെവിൽ, ഡാനി ഫോക്‌സ് (പ്രതിരോധം)

പ്രധാന ഇന്ത്യൻ താരങ്ങൾ: ജെജെ ലാൽപെഖുല, ബൽവന്ത് സിങ്, സെഹ്നാജ് സിങ്, മുഹമ്മദ് റഫീക്, ബികാഷ് ജെയ്‌റു