സെവിയ്യ: ടെന്നീസ് താരങ്ങളായ റാഫേൽ നഡാലിനും നവോമി ഒസാക്കയ്ക്കും ലോറസ് അവാർഡ്. പുരുഷ സിംഗിൾസിൽ 20 ഗ്രാൻഡ്സ്ലാം എന്ന റെക്കോഡിനൊപ്പമെത്തിയതാണ് സ്പാനിഷ് താരം നഡാലിനെ സ്പോർട്‌സ്മാൻ പുരസ്കാരത്തിന് അർഹനാക്കിയത്. നഡാലിന് നാലാം ലോറസ് പുരസ്കാരമാണിത്.

കഴിഞ്ഞവർഷം യു.എസ്. ഓപ്പൺ നേടിയ ജപ്പാനീസ് താരം നവോമി ഒസാക്ക സ്പോർട്‌സ്‌വുമൺ പുരസ്കാരം നേടി. മികച്ച ടീമായി ജർമൻ ഫുട്‌ബോൾ ക്ലബ്ബ് ബയേൺ മ്യൂണിക് തിരഞ്ഞെടുക്കപ്പെട്ടു. ആജീവനാന്ത പുരസ്കാരം അമേരിക്കൻ ടെന്നീസ് താരം ബില്ലി ജീൻ കിങ് നേടി.