പാരീസ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രസീൽ സൂപ്പർ താരം നെയ്മർ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായി കരാർ പുതുക്കി. ഇതുപ്രകാരം 2025 വരെ ക്ലബ്ബിൽ തുടരും. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് നെയ്മർ മാറുമെന്ന അഭ്യൂഹമുണ്ടായിരുന്നു. കരാറിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

2017-ൽ 200 ദശലക്ഷം പൗണ്ടിനാണ് ബാഴ്‌സയിൽ നിന്ന് നെയ്മർ പി.എസ്.ജി.യിൽ എത്തിയത്. ക്ലബ്ബ് ട്രാൻസ്ഫറിലെ ലോക റെക്കോഡാണിത്. പി.എസ്.ജിക്കായി 112 മത്സരങ്ങളിൽ 85 ഗോളും 51 അസിസ്റ്റും നേടി.