ലണ്ടൻ: ഫോർമുല വൺ ടീം മെഴ്‌സിഡസിനായി അടുത്തസീസണിൽ ജോർജ് റസ്സൽ മത്സരിക്കും. ലൂയി ഹാമിൽട്ടന്റെ സഹതാരമായി റസ്സൽ മത്സരിക്കുന്നകാര്യം ടീം പ്രഖ്യാപിച്ചു. നിലവിൽ ഹാമിൽട്ടന്റെ സഹഡ്രൈവറായ വാൾട്ടേരി ബോത്താസ് ആൽഫ റോമെയോയിലേക്ക് മാറുന്നതോടെയാണ് റസ്സൽ പകരക്കാരനായെത്തുന്നത്.

വില്യംസ് റേസിങ്ങിലാണ് നിലവിൽ റസ്സൽ മത്സരിക്കുന്നത്. 2019-ലാണ് ഫോർമുല വണ്ണിൽ അരേങ്ങറിയത്. ബെൽജിയം ഗ്രാൻപ്രീയിൽ രണ്ടാമതെത്തിയതാണ് കരിയറിലെ മികച്ചനേട്ടം. ലൂയി ഹാമിൽട്ടനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളാനും ബ്രിട്ടീഷ് ഡ്രൈവർക്കായിരുന്നു.