കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്‌ബോളിൽ കരുത്തരായ എഫ്.സി. ഗോവയ്ക്ക് ജയത്തുടക്കം. ഗ്രൂപ്പ് ബി മത്സരത്തിൽ ആർമി ഗ്രീനിനെ (2-0) തോൽപ്പിച്ചു. സ്പാനിഷ് താരം ആൽബർട്ടോ നൊഗുവേര (35), ദേവേന്ദ്ര മുർഗാവോങ്കർ (59) എന്നിവർ ഗോൾ നേടി. പ്രധാന താരങ്ങളെ പുറത്തിരുത്തിയാണ് ഗോവൻ പരിശീലകൻ യുവാൻ ഫെറാൻഡോ ടീമിനെ ഇറക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ഗ്രൂപ്പ് സി-യിൽ ഡൽഹി എഫ്.സി. ഇന്ത്യൻ നേവിയുമായി കളിക്കും.