ബെർലിൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഗ്രൂപ്പിലെ അവസാനറൗണ്ട് പോരാട്ടത്തിനിറങ്ങുന്ന സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്‌സലോണയ്ക്ക് അഗ്നിപരീക്ഷ. കരുത്തരായ ബയേൺ മ്യൂണിക്കിനെ നേരിടുന്ന ക്ലബ്ബിന് ജയിച്ചാൽ പ്രീക്വാർട്ടർ ഉറപ്പാകും. സമനിലയോ തോൽവിയോ ആണെങ്കിൽ മൂന്നാംസ്ഥാനത്തുള്ള ബെൻഫിക്കയുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. ബുധനാഴ്ച രാത്രി 1.30-നാണ് മത്സരങ്ങൾ.

അഞ്ച് കളിയിൽനിന്ന് 15 പോയന്റുള്ള ബയേൺ നോക്കൗട്ട് റൗണ്ടിൽ കടന്നു. ബാഴ്‌സയ്ക്ക് ഏഴും ബെൻഫിക്കയ്ക്ക് അഞ്ചും പോയന്റാണുള്ളത്.

യോഗ്യത ഉറപ്പിച്ച മാഞ്ചെസ്റ്റർ യുണൈറ്റഡ്, യുവന്റസ്, ചെൽസി ടീമുകളും കളത്തിലിറങ്ങുന്നുണ്ട്. അറ്റ്‌ലാന്റ, സെവിയ, വിയ്യാറയൽ, സാൽസ്ബർഗ് ടീമുകൾ യോഗ്യതയ്ക്കായാണ് ബൂട്ടുകെട്ടുന്നത്.