ക്രൈസ്റ്റ്ചർച്ച്: കൈമുട്ടിന് പരിക്കേറ്റ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസന്‌ രണ്ടുമാസം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവരും. ബംഗ്ലാദേശിനെതിരേ അടുത്തമാസം നാട്ടിൽ നടക്കുന്ന പരമ്പര അദ്ദേഹത്തിന് നഷ്ടമാവും. ഇന്ത്യക്കെതിരേ നടന്ന രണ്ടാം ടെസ്റ്റിലും വില്യംസന്‌ കളിക്കാൻ കഴിഞ്ഞിരുന്നില്ല.