ന്യൂഡൽഹി : ഈവർഷം ഒക്ടോബറിൽ ഇന്ത്യയിൽ തുടങ്ങേണ്ട ട്വന്റി 20 ലോകകപ്പ് നിശ്ചയിച്ചതുപ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) സി.ഇ.ഒ. ജെഫ് ആലർഡിസ് പറഞ്ഞു. എന്നാൽ, കോവിഡ് ശക്തമാകുന്ന സാഹചര്യത്തിൽ എന്തെങ്കിലും കാരണവശാൽ ടൂർണമെന്റ് ഇന്ത്യയിൽ നടക്കാതെ വന്നാൽ ബദൽ മാർഗം കണ്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.സി.യുടെ ഇടക്കാല സി.ഇ.ഒ. ആണ് ജെഫ് ആലർഡിസ്.