ലണ്ടൻ: കൊറോണക്കാലത്ത് പാവപ്പെട്ടവർക്കും രോഗികൾക്കുമായി എന്തുചെയ്താലും അധികമാവില്ലെന്നാണ് ഫുട്‌ബോളർ ഡാനി റോസിന്റെ നയം.
ന്യൂകാസിൽ യുണൈറ്റഡ് താരമായ റോസ് കഴിഞ്ഞ ദിവസം 17 ലക്ഷത്തോളം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. നോർത്ത് മിഡിൽസെക്സ് യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യപ്രവർത്തകർക്ക് പിസ്സകൾ തയ്യാറാക്കി നൽകുന്ന തിരക്കിലാണിപ്പോൾ താരം. നൂറുകണക്കിന് പിസ്സകളാണ് താരം പർസലായി എത്തിക്കുന്നത്. നേരത്തേ മത്സരത്തിനിടെ പരിക്കേറ്റപ്പോൾ റോസ് ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തന്റെ ശമ്പളം മുഴുവൻ ദുരിതാശ്വാസത്തിന് നൽകാൻ തയ്യാറാണെന്നും റോസ് പറഞ്ഞു.
സൺ ഹ്യൂങ് മിൻ സൈനികസേവനത്തിന്
ലണ്ടൻ: കൊറോണ കാരണം ഫുട്‌ബോൾ മത്സരങ്ങൾ നിലച്ചതോടെ ദക്ഷിണ കൊറിയൻ താരമായ സൺ ഹ്യും മിൻ സ്വന്തം രാജ്യത്ത് സൈനിക സേവനത്തിന് പോയി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ താരമാണ് സൺ. ദക്ഷിണ കൊറിയയിൽ ഒരുമാസത്തെ നിർബന്ധിത സൈനികസേവനത്തിന് ചേർന്നതായി ക്ലബ്ബ് അധികൃതർ വ്യക്തമായി. മേയ് കഴിഞ്ഞേ ടീമിനൊപ്പം ചേരൂ,
പരിക്കിലായതിനാൽ സൺ കുറച്ചുകാലമായി കളിക്കുന്നില്ല. ഇതിനിടെ കൊറോണയും വന്നതോടെയാണ് സൈന്യത്തിനൊപ്പം ചേർന്നത്.