ആലപ്പുഴ: പുണെയിൽ നടക്കുന്ന ജൂനിയർ നാഷണൽ റോവിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽ 10 -ന് രാവിലെ എട്ടിന് ആലപ്പുഴ ദേശീയ ഗെയിംസ് വേദിയിൽ (ആസ്പിൻവാളിനു കിഴക്ക് വേന്പനാട്ടുകായൽ) നടക്കും. 2003 ജനുവരി ഒന്നിനുശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വയസുതെളിയിക്കുന്ന രേഖ ഹാജരാക്കണം. വിവരങ്ങൾക്ക്: 9526982590, 7907709631.