ദുബായ്: ന്യൂസീലൻഡിനെതിരായ പരമ്പരവിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. 124 പോയന്റുമായാണ് ഇന്ത്യ മുന്നിലെത്തിയത്. ന്യൂസീലൻഡ് (121), ഓസ്‌ട്രേലിയ (108), ഇംഗ്ലണ്ട് (107), പാകിസ്താൻ (92) ടീമുകളാണ് അടുത്ത സ്ഥാനങ്ങളിൽ.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 42 പോയന്റുള്ള ഇന്ത്യയുടെ വിജയശതമാനം 58.33 ആണ്. രണ്ട് ടെസ്റ്റ് കളിച്ച് രണ്ടും ജയിച്ച ശ്രീലങ്കയാണ് ഒന്നാമത്. 66.66 വിജയശതമാനവുമായി പാകിസ്താൻ രണ്ടാമതും.