മുംബൈ: രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചതോടെ ക്രിക്കറ്റിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോലി. മൂന്ന് ഫോർമാറ്റിലും 50 അന്താരാഷ്ട്ര ജയങ്ങൾ നേടുന്ന ആദ്യതാരം എന്ന ബഹുമതിയാണ് കോലി നേടിയത്. മുംബൈ ടെസ്റ്റിലേത് കോലിയുടെ 50-ാം വിജയമായിരുന്നു. കോലിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

1. ടെസ്റ്റ് : 97 കളി 50 ജയം (2011-2021)

2. ഏകദിനം : 254 കളി 153 ജയം (2008 -2021)

3. ട്വന്റി 20 : 95 കളി 59 ജയം (2010 - 2021)