372

റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയം. 2015-ൽ ദക്ഷിണാഫ്രിക്കയെ 337 റൺസിന് തോൽപ്പിച്ചതായിരുന്നു മുമ്പത്തെ ഉയർന്ന വിജയം. റൺസ് അടിസ്ഥാനത്തിൽ ന്യൂസീലൻഡിന്റെ ഏറ്റവും വലിയ തോൽവിയുമാണിത്. 2007-ൽ ദക്ഷിണാഫ്രിക്കയോട് 358 റൺസിന് തോറ്റതാണ് മുമ്പത്തെ വൻതോൽവി.

300

നാട്ടിലെ ടെസ്റ്റുകളിൽ രവിചന്ദ്ര അശ്വിൻ 300 വിക്കറ്റ് തികച്ചു. അനിൽ കുംബ്ലെയ്ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ബൗളർ.

9

പരമ്പരയുടെ താരമായി അശ്വിൻ തിരഞ്ഞെടുക്കപ്പെടുന്നത് ഒമ്പതാംതവണ. ടെസ്റ്റിൽ ഈ നേട്ടം ഏറ്റവും കൂടുതൽ കൈവരിച്ചിട്ടുള്ളത് മുത്തയ്യ മുരളീധരനാണ് -11. ജാക്ക് കാലിസിനും ഒമ്പത് പ്ലെയർ ഓഫ് ദ സിരീസ് അവാർഡുണ്ട്

66

ടെസ്റ്റുകളിൽ ന്യൂസീലൻഡിനെതിരേ അശ്വിൻ നേടിയ വിക്കറ്റുകൾ. ഇരുരാജ്യങ്ങളുടെയും കളിക്കാരിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ഇപ്പോൾ അശ്വിന്റെ പേരിൽ. റിച്ചാർഡ് ഹാഡ്‌ലിയുടെ 65 വിക്കറ്റുകളാണ് അശ്വിൻ മറികടന്നത്

14/225

മുംബൈ ടെസ്റ്റിൽ അജാസ് പട്ടേലിന്റെ ബൗളിങ് ഫിഗർ. ടെസ്റ്റിൽ സ്വന്തം ടീം തോൽക്കുമ്പോഴുള്ള ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 1999-ൽ പാകിസ്താനോട് തോറ്റപ്പോൾ ഇന്ത്യയുടെ ജവഗൽ ശ്രീനാഥ് 13 വിക്കറ്റ് നേടിയതാണ് മുമ്പത്തെ മികച്ച പ്രകടനം.

52

2021-ൽ അശ്വിന്റെ ടെസ്റ്റ് വിക്കറ്റുകൾ. ഈ വർഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യബൗളർ. ഒരുകലണ്ടർ വർഷത്തിൽ അശ്വിൻ 50+ ടെസ്റ്റ് വിക്കറ്റുകൾ നേടുന്നത് നാലാംതവണയാണ്.