ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വെസ്റ്റ് ഹാം യുണൈറ്റഡ് വോൾവ്‌സിനെ തോൽപ്പിച്ചു (3-2). ജെസെ ലിങ്ങാർഡ് (6), പാബ്ലോ ഫോർനൽസ് (14), ജറൂഡ് ബോവെൻ (38) എന്നിവർ വെസ്റ്റ്ഹാമിനായി ഗോൾ നേടി. ലിയാൻഡർ ഡെൻഡോൺക്കർ (44), ഫാബിയോ സിൽവ (68) എന്നിവർ വോൾവ്‌സിന്റെ ഗോൾ നേടി. 30 കളിയിൽ 52 പോയന്റായ വെസ്റ്റ്ഹാം ലീഗിൽ നാലാംസ്ഥാനത്തേക്കുയർന്നു.