ചെന്നൈ: മുംബൈ ഇന്ത്യൻസ് പരിശീലക സംഘത്തിലെ പ്രമുഖനും മുൻ ഇന്ത്യൻ താരവുമായ കിരൺ മോറെയ്ക്ക് കോവിഡ് പോസിറ്റീവ്. മുംബൈ ടീമിന്റെ വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താനും പുതിയ താരങ്ങളെ കണ്ടെത്താനുമുള്ള ചുമതലയാണ് മോറെയ്ക്ക്.

ചെന്നൈയിൽ ടീമിനൊപ്പമുള്ള മോറെ ക്വാറന്റീനിൽ പ്രവേശിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല.

വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മോറെ ടീം അംഗങ്ങളുമായി അടുത്ത് ഇടപഴകിയിട്ടുള്ളത് ആശങ്ക ഉയർത്തുന്നുണ്ട്. ടീമിന്റെ ചൊവ്വാഴ്ചത്തെ പരിശീലനം മാറ്റിവെച്ചു.