ആംസ്റ്റർഡാം: ഫോർമുലവൺ ഡച്ച് ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പന് കിരീടം. മെഴ്‌സിഡസ് താരങ്ങളായ ലൂയി ഹാമിൽട്ടൻ രണ്ടാമതും വാൾട്ടേരി ബോത്താസ് മൂന്നാമതുമെത്തി. ജയത്തോടെ ലോകകിരീടത്തിനായുള്ള പോരാട്ടത്തിൽ ലീഡെടുക്കാനും റെഡ്ബുൾ ഡ്രൈവർക്കായി.

സീസണിൽ ഏഴാം ഗ്രാൻപ്രീ കിരീടമാണ് ഡച്ച് താരം നേടിയത്. കഴിഞ്ഞ ബെൽജിയം ഗ്രാൻപ്രീയിലും വെസ്തപ്പനായിരുന്നു ഒന്നാമതെത്തിയത്. ലോകകിരീടത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള വെസ്തപ്പന് 224.5 പോയന്റും രണ്ടാം സ്ഥാനത്തുള്ള ഹാമിൽട്ടന് 221.5 പോയന്റുമാണുള്ളത്.