കൊൽക്കത്ത: ഡ്യുറൻഡ് കപ്പ് ഫുട്‌ബോൾ ഉദ്ഘാടനമത്സരത്തിൽ കരുത്തരായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന് തകർപ്പൻ ജയം. ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്‌സിനെ 4-1 ന് തോൽപ്പിച്ചു. മിലൻ സിങ് (19), അർജിത് സിങ് (31), അസറുദ്ദീൻ മാലിക് (45), മാർക്കസ് ജോസഫ് (85) എന്നിവർ മുഹമ്മദൻസിനായും സൗരവ് സധുഖൻ (48)എയർഫോഴ്‌സിനായും ഗോൾ നേടി.

തിങ്കഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് സി.ആർ.പി.എഫ്. ബെംഗളൂരു യുണൈറ്റഡിനെയും ജംഷേദ്പുർ എഫ്.സി. സുദേവ ഡൽഹിയെയും നേരിടും.