ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി. ഹംഗേറിയൻ മധ്യനിരതാരം വ്‌ളാഡ്മിർ കോമാനെ സ്വന്തമാക്കി. ഒരു വർഷത്തേക്കാണ് കരാർ.

32-കാരനായ താരം ഹംഗറിക്കായി 36 മത്സരം കളിച്ചു. ഏഴ് ഗോളും നേടി. ഇറ്റാലിയൻ ക്ലബ്ബ് സാംപ്‌ദോറിയ, ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോ, റഷ്യൻ ക്ലബ്ബ് ക്രാസ്‌നോദർ തുടങ്ങിയവയ്ക്കായി കളിച്ചിട്ടുണ്ട്.